ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം അംഗീകരിക്കാനാവില്ല, ശക്തമായ നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്


Ad

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് ഡ്യൂട്ടിക്കിടയില്‍ ഡോ. രാഹുലിനെ മര്‍ദ്ദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഈ വിഷയത്തില്‍ ഡോ രാഹുലിന്റെ വിഷമം മനസിലാക്കുന്നു. ഇതുപോലുള്ള സംഭവങ്ങളില്‍ അതിശക്തമായ നടപടിയുണ്ടാകും. ഈ സംഭവത്തില്‍ അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *