പാൽചുരത്തിൽ കൈവരി ഒരുക്കി സിവിൽ ഡിഫൻസ് ടീം


Ad
മാനന്തവാടി: പാൽചുരത്തിന് സംരക്ഷണ കൈവരി ഒരുക്കി പേരാവൂർ സിവിൽ ഡിഫൻസ് ടീം. മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി പാൽചുരത്തിന്റെ തകർന്നു കിടന്ന സംരക്ഷണ കൈവരി പേരാവൂർ അഗ്നിരക്ഷ വകുപ്പിന്റെ കീഴിലുള്ള സിവിൽ ഡിഫൻസ് അംഗങ്ങൾ മുള ഉപയോഗിച്ച് പുനർ നിർമിച്ചു. കഴിഞ്ഞ വർഷവും ഡിഫൻസ് അംഗങ്ങൾ ചേർന്ന് പാൽച്ചുരം റോഡിൽ മുള കൊണ്ട് സുരക്ഷ വേലികൾ നിർമ്മിച്ചിരുന്നു. എകദേശം മൂന്നു മണിക്കൂർ കൊണ്ടാണ് സുരക്ഷവേലി ഒരുക്കൽ പൂർത്തിയാക്കിയത്. പ്രവർത്തിയുടെ ഉദ്ഘാടനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം നിർവഹിച്ചു. 2018ലെയും 19 ലെയും മഴക്കാലത്ത് തകർന്ന പാൽച്ചുരം റോഡിന്റെ പാർശ്വഭിത്തി പുനർനിർമിച്ചിട്ടില്ല. പേരാവൂർ സ്റ്റേഷൻ ഓഫീസർ ശശി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ കെ കെ രാജീവൻ, വളണ്ടിയർമാരായ ശ്രീനിവാസൻ, മിറാജ്, ഷൈനി, സോളി, മറിയം, ജെസി, അപ്പു, ഷാജി, പ്രജീഷ്, രഞ്ചുഷ തുടങ്ങി സ്ത്രീകൾ അടക്കമുള്ള 25 സിവിൽ ഡിഫൻസ് അംഗങ്ങൾ  സുരക്ഷ വേലി നിർമ്മാണത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *