April 26, 2024

കാട്ടാന ശല്യം രൂക്ഷം; വ്യാപക കൃഷിനാശത്തിൽ വലഞ്ഞ് നാട്ടുകാർ

0
Img 20210625 Wa0002.jpg
മാനന്തവാടി : കാട്ടാന ശല്യം രൂക്ഷമായി  തുടരുകയാണ് തൃശ്ശിലേരി,
മുത്തുമാരിയിൽ . കൃഷിയിടങ്ങളിൽ നിരന്തരം എത്തുന്ന കാട്ടാനകൾ വ്യാപക
കൃഷി നാശമാണ് വരുത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയി പ്രദേശത്ത്
കാട്ടാനകൾ കൂട്ടമായും, ഒറ്റയായും ജനവാസ മേഖലകളിൽ എത്തുന്നു. ഇവ വ്യാപക
കൃഷി നാശവും വരുത്തുന്നുണ്ട്. സന്ധ്യയായാൽ ജനങ്ങൾ പുറത്തിറങ്ങാൻ പോലും
ഭയക്കുകയാണ്. ഓണിശ്ശേരി ഏബ്രഹാം, വിൻസെന്റ്, വെളിയപ്പിള്ളിൽ ഏബ്രഹാം,
ആന്റണി, ബിജു, പാറക്കൽ മത്തായി എന്നിവരുടെ തോട്ടങ്ങളിൽ എത്തിയ ആനകൾ വാഴ,
കാപ്പി, കുരുമുളക്, തെങ്ങ് എന്നിവ നശിപ്പിച്ചു.
കർഷകർ സ്വന്തം ചെലവിൽ സ്ഥാപിച്ച ഫെൻസിങ് തകർത്താണ് ആനകൾ എത്തുന്നത്.
കാലവർഷം ആരംഭിച്ചതോടെ കാടിറങ്ങുന്ന ആനകളെ തുരുത്തി ഓടിക്കാൻ വനം വകുപ്പ്
ജീവനക്കാരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. കാർഷിക ഉൽപന്നങ്ങൾക്ക് ന്യായ വില
ലഭിക്കാതെ വലയുന്ന കർഷകന് വിള നാശം കൂടി നേരിടേണ്ടി വരുനത്
താങ്ങാവുന്നതിലും അപ്പുറമാണ്. വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും അർഹമായ
നഷ്ടപരിഹാര തുക പലപ്പോഴും കർഷകർക്ക് ലഭിക്കാറുമില്ല.
തിരുനെല്ലി പഞ്ചായത്തിൽ ആകെ രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിന്
ശാശ്വാത പരിഹാരമുണ്ടാകണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്.
വന്യമൃഗശല്യത്തിന് പരിഹാരമായി റെയിൽപാള വേലി സ്ഥാപിക്കണമെന്ന ആവശ്യം ഏറെ
നാളായി അവഗണിക്കപ്പെടുകയാണ്. പലവട്ടം പ്രഖ്യാപനങ്ങൾ നടത്തിയെങ്കിലും
മാസങ്ങൾ പിന്നിട്ടിട്ടും നടപടികൾ തുടങ്ങിയിട്ടില്ല. ചുവപ്പ് നാടയിൽ
കുരുങ്ങിയ പദ്ധതികൾക്ക് ഇനിയെങ്കിലും ജീവൻ വെപ്പിക്കണമെന്നാണ് കർഷകരുടെ
ആവശ്യം. ഇനിയെങ്കിലും ശാശ്വാത പരിഹാരത്തിന് നടപടി ഉണ്ടായില്ലെങ്കിൽ
പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *