November 6, 2026

നസ്രിയയുടെ ക്ലിക്കില്‍ താരങ്ങളുടെ ഒത്തുച്ചേരല്‍ ചിത്രം, ദുല്‍ഖറും ഫഹദും പൃഥ്വിയും വീണ്ടും

0
IMG_20210625_143131.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മോളിവുഡ് താരങ്ങളുടെ സൗഹൃദ നിമിഷങ്ങളെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. സിനിമാതിരക്കുകള്‍ കഴിഞ്ഞാല്‍ ഒത്തുകൂടലിനായി പലരും സമയം കണ്ടെത്താറുണ്ട്. മലയാള സിനിമയില്‍ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് ദുല്‍ഖറും പൃഥ്വിയും ഫഹദുമെല്ലാം. ഇവരെല്ലാം ഒരുമിച്ചുളള ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. താരങ്ങള്‍ക്ക് പുറമെ അവരുടെ ഭാര്യമാര്‍ തമ്മിലും നല്ല സൗഹൃദ ബന്ധമാണുളളത്.നസ്രിയയ്‌ക്കൊപ്പം പൃഥ്വിരാജിന്‌റെ ഭാര്യ സുപ്രിയയും ദുല്‍ഖറിന്‌റെ ഭാര്യ അമാലും എത്താറുണ്ട്.. അടുത്തിടെയാണ് ഇവര്‍ സുപ്രിയയ്ക്കും അമാലിനും ഒപ്പമുളള ഒരു ഡേ ഔട്ട് ചിത്രം നസ്രിയ പോസ്റ്റ് ചെയ്തത്‌. ബാംഗ്ലൂര്‍ ഡേയ്‌സ് മുതല്‍ ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത സുഹൃത്താണ് നസ്രിയ. ദുല്‍ഖറിന് പിന്നാലെ അമാലും നസ്രിയയുടെ ബെസ്റ്റ് ഫ്രണ്ടായി.കൂടെ എന്ന ചിത്രത്തിന് ശേഷമാണ് തനിക്കൊരു അനിയത്തിയെ കിട്ടിയെന്ന് നസ്രിയയെ കുറിച്ച് പൃഥ്വി പറഞ്ഞത്. മുന്‍പ് ഒരു അനിയത്തി ഇല്ലാത്ത വിഷമം തനിക്കുണ്ടായിരുന്നെന്നും നസ്രിയയെ ലഭിച്ചപ്പോള്‍ അതില്ലാതായെന്നും പൃഥ്വി പറഞ്ഞു. അതേസമയം താരങ്ങളും അവരുടെ ഭാര്യമാരും ഒരുമിച്ചുളള ഒരു ഒത്തുകൂടല്‍ ചിത്രം
സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നസ്രിയ എടുത്ത ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *