October 14, 2026

കോവിഡ്; ‍ സമ്പർക്കമുള്ളവർ നിരീക്ഷണത്തില്‍ കഴിയണം

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ്; ‍ സമ്പർക്കമുള്ളവർ നിരീക്ഷണത്തില്‍ കഴിയണം

കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. പനമരം കരിമ്പക്കുന്നു വാര്‍ഡ് 11 ല്‍ ജൂണ്‍ 24 വരെ തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി, ബത്തേരി ടി.വി.എസ് ഷോറൂമില്‍ ജൂണ്‍ 21 വരെ ജോലി ചെയ്ത വ്യക്തി, പൊഴുതന പഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ ജൂണ്‍ 23 വരെ തൊഴിലുറപ്പു ജോലിയില്‍ ഉണ്ടായിരുന്ന വ്യക്തി എന്നിവര്‍ പോസിറ്റീവാണ്.
നടുവീട്ടില്‍ കോളനി വാര്‍ഡ് 20 ല്‍ ജൂണ്‍ 16 നു നടന്ന വിവാഹത്തില്‍ പങ്കെടുത്ത വ്യക്തി, മീനങ്ങാടി പഞ്ചയാത്ത് അഞ്ചാം വാര്‍ഡില്‍ തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തി, പനമരം പഞ്ചയാത്ത് വാര്‍ഡ് 21 ല്‍ നടന്ന മരണാന്തര ചടങ്ങില്‍ പങ്കെടുത്ത വ്യക്തി, എരനല്ലൂര്‍ ഗ്രാന്‍ഡ് ടൈല്‍സ് സെന്റര്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത വ്യക്തി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. തരിയോട് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ജൂണ്‍ 18 നു നടന്ന ജന്മദിനാഘോഷവുമായി ബന്ധപ്പെട്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പൂതാടി വെളുത്തിരിക്കുന്നു കോളനി, കോട്ടത്തറ കിഴവയല്‍ കോളനി, ചീങ്ങേരി കോളനി അരിയംകൊല്ലി ,കല്‍പ്പറ്റ ഇടപ്പട്ടി കോളനി എന്നിവിടങ്ങളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സമ്പര്‍ക്കമുള്ളവര്‍ ജാഗ്രത പാലിക്കണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *