June 25, 2026

ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ് ; 94 പേര്‍ക്ക് രോഗമുക്തി

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 203 പേര്‍ക്ക് കൂടി കോവിഡ് ; 94 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44
വയനാട് ജില്ലയില്‍ ഇന്ന് (25.06.21) 203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 94 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.44 ആണ്. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63663 ആയി. 60483 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2737 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1986 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 21, മാനന്തവാടി 16, പനമരം, വെള്ളമുണ്ട 15 വീതം, മേപ്പാടി 13, പടിഞ്ഞാറത്തറ 10, മീനങ്ങാടി 9, മുള്ളന്‍കൊല്ലി, പുല്‍പള്ളി, തരിയോട് 8 വീതം, തിരുനെല്ലി, തൊണ്ടര്‍നാട് 7 വീതം, കല്‍പ്പറ്റ, കണിയാമ്പറ്റ, പൊഴുതന 6 വീതം, കോട്ടത്തറ, തവിഞ്ഞാല്‍ 5 വീതം, എടവക, നെന്മേനി, വൈത്തിരി 4 വീതം, മൂപ്പൈനാട് , മുട്ടില്‍, നൂല്‍പ്പുഴ, പൂതാടി 3 വീതം, അമ്പലവയല്‍ 2, വെങ്ങപ്പള്ളി ഒരാള്‍ക്കും ആണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത.് കൂടാതെ 11 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
*94 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 30 പേരും വീടുകളില്‍ ചികിത്സയില്‍ കഴിഞ്ഞ 64 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*982 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.06.21) പുതുതായി നിരീക്ഷണത്തിലായത് 982 പേരാണ്. 718 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10320 പേര്‍. ഇന്ന് പുതുതായി 79 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2078 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 491941 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 485406 എണ്ണത്തിന്റെ ഫലം ലഭിച്ചു. 421743 പേര്‍ നെഗറ്റീവും 63663 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *