August 28, 2026

കൊവിഡ് മാനദണ്ഡം ലംഘിച്ച് ജന്‍മദിനാഘോഷം ; പോലീസ് കേസെടുത്തു

0
IMG-20210625-WA0052.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊവിഡ് മാനദണ്ഡം ലംഘിച്ച് ജന്‍മദിനാഘോഷം ; പോലീസ് കേസെടുത്തു

കല്‍പ്പറ്റ: കൊവിഡ് മാനദണ്ഡം ലംഘിച്ച് ജന്‍മദിനാഘോഷം നടത്തിയതിനെതിരെ കേസെടുത്ത് പോലീസ്. കൊവിഡ് രോഗ പ്രതിരോധ പ്രവർ‌ത്തനത്തിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കൊവിഡ് മാനദണ്ഡം ലംഘിച്ചുക്കൊണ്ട് നിരവധി അയല്‍വാസികളെയും അയല്‍ ജില്ലയില്‍ നിന്നുള്ള ബന്ധുക്കളെയും ഉള്‍പ്പെടുത്തി വിപുലമായ തരത്തില്‍ ബര്‍ത്ത് ഡേ പാര്‍ട്ടി സംഘടിപ്പിച്ചത്. ആഘാേഷം സംഘടിപ്പിച്ച കാവുമന്ദം കുനിയിന്മേില്‍ കോളനി നിവാസിക്കെതിരെ പടിഞ്ഞാറത്തറ പോലീസ് കേസെടുത്തു. ഈ കഴിഞ്ഞ 18 നാണ് ആരോഗ്യ പ്രവര്‍ത്തസകരുടെയോ പോലിസിന്റെയോ അനുമതി വാങ്ങാതെ പാര്‍്ട്ടി സംഘടിപ്പിച്ചത്. ആഘാേഷത്തിൽ  പങ്കെടുത്ത 8 പേര്‍ക്ക് കൊവിഡ് പോസ്റ്റിവ് ആവുകയും നിരവധി പേര്ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുക്കൊണ്ട് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുക്കൊണ്ട് ഏത് തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കെതിരെയും തുടര്‍ന്നും ശക്തമായനിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *