വസ്തു വില്‍പ്പന: മൂലധനവര്‍ധനാ നികുതിയിളവ് സമയപരിധി ആറ് മാസം കൂടി നീട്ടി
ദില്ലി: വസ്തുവില്‍പ്പനയിലൂടെ കൈവരുന്ന മൂലധനവര്‍ധനയുമായി ബന്ധപ്പെട്ട് നികുതി ഇളവ് ലഭിക്കാനുളള പുനര്‍നിക്ഷേപമോ നിര്‍മാണ പ്രവര്‍ത്തനമോ നടത്തുന്നതിനുളള സമയപിരിധി ആറ് മാസത്തേക്ക് കൂടി നീട്ടി. വസ്തുവില്‍പ്പന നടത്തി ആറ് മാസത്തിനകം പുനര്‍ നിക്ഷേപമോ നിര്‍മാണപ്രവര്‍ത്തനമോ നടത്തിയാലേ ആദയ നികുതി ചട്ടമനുസരിച്ച് നികുതി ഇളവ് ലഭിക്കൂ.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് ശേഷം നടന്ന വസ്തു ഇടപാടുകള്‍ക്കാണ് ഇത് ബാധകം. ഇതിന് ആദായ നികുതി വകുപ്പിന്റെ 54 മുതല്‍ 54 ജിബി വരെയുളള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇളവ് നല്‍കുന്നത്.
2020 സെപ്റ്റംബറിന് ശേഷം നടത്ത ഇടപാടുകള്‍ക്ക് നികുതി ഇളവ് ആവശ്യമായിരുന്നെങ്കില്‍ 2021 ഏപ്രിലിന് മുന്‍പ് വീണ്ടും നിക്ഷേപം നടത്തണമായിരുന്നു.
Leave a Reply