September 22, 2026

കോളനിയിൽ കുടിവെള്ള പദ്ധതിയുമായി സേവാഭാരതി

0
By ന്യൂസ് വയനാട് ബ്യൂറോ
കോളനിയിൽ കുടിവെള്ള പദ്ധതിയുമായി സേവാഭാരതി

മാനന്തവാടി: ഒഴക്കോടി പുതിയകണ്ടി ആദിവാസി കോളനിയിൽ ദേശീയ സേവാഭാരതി അംഗങ്ങൾ ചേർന്ന് 
കുടിവെള്ള പദ്ധതി യാഥാർത്യമാക്കി. വർഷങ്ങളായി കുടിവെള്ളക്ഷാമം
അനുഭവിച്ചുവരികയായിരുന്ന 21 കുടുംബങ്ങളാണ് ഇവിടെയുള്ളത്. കോളനിയിൽ കിണർ നിർമിച്ച് 2 ടാങ്കുകൾ സ്ഥാപിച്ച് എല്ലാ വീടുകളിലും പൈപ്പ് ലൈനിലൂടെയാണ്
രണ്ടര ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് അമൃതധാര എന്ന പേരിൽ കുടിവെള്ളം എത്തിച്ചത്. മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി പദ്ധതി ഉദ്ഘാടനം ചെയ്തു. കൗൺസിലർ പുഷ്പ രാജൻ, സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി വി.എ. സുരേഷ്, പ്രദീപ് തോണിച്ചാൽ, കണ്ണൻ കണിയാരം, എം.ആർ. സനൽകുമാർ, സി.കെ.രാമകൃഷ്ണൻ,
എ.കെ.ജി. ഗിരീഷ്കുമാർ, മനോജ് ഒഴക്കോടി, സുമാ രാമൻ എന്നിവർ പ്രസംഗിച്ചു. മാനന്തവാടി സബ് കലക്ടർ ഓഫിസിന് മുൻപിൽ ഐഎൻടിയുസി താലുക്ക് കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ജില്ലാ ജനറൽ സെക്രട്ടറി ടി.എ. റെജി ഉദ്ഘാടനം ചെയ്യുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *