ലക്കിടി-അടിവാരം റോപ് വേ യാഥാര്‍ഥ്യമാക്കണം-പൗരസമിതി


Ad
ലക്കിടി-അടിവാരം റോപ് വേ യാഥാര്‍ഥ്യമാക്കണം-പൗരസമിതി

കല്‍പറ്റ : വയനാടിന്റെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലാകുന്ന ലക്കിടി-അടിവാരം റോപ് വേ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കല്‍പറ്റ പൗരസമിതി ആവശ്യപ്പെട്ടു. കാരാപ്പുഴ പദ്ധതി പ്രദേശം ടൂറിസത്തിനു ഉതകുന്ന വിധത്തില്‍ അഭിവൃദ്ധിപ്പെടുത്തുക, തുര്‍ക്കി പാലം അപ്രോച്ച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുക, കല്‍പറ്റ ബൈപാസ് അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഭാരവാഹികളായി ജോണി കൈതമറ്റം (പ്രസിഡന്റ്), ലത്തീഫ് മാടായി (വൈസ് പ്രസിഡന്റ്), സി.പി.ഉമ്മര്‍(ജനറല്‍ സെക്രട്ടറി), സി.പി.റഹീസ്, എം.ശങ്കരന്‍(സുബൈര്‍ ഓണിവയല്‍(ജോയിന്റ് സെക്രട്ടറി), കെ.കെ.എസ്.നായര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ.സാദിഖ് നീലിക്കണ്ടിയെ ലീഗല്‍ അഡൈ്വസറായി നിയോഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *