April 25, 2024

കടുവ ഭീതിയിൽ വീണ്ടും തിരുനെല്ലി ഗ്രാമപഞ്ചായത്ത്

0
Image.jpg
കടുവ ഭീതിയിൽ വീണ്ടും തിരുനെല്ലി ഗ്രാമപഞ്ചായത്ത്

തിരുനെല്ലി: പഞ്ചായത്തിലെ തൃശ്ശിലേരിയും പരിസര പ്രദേശങ്ങളും
വീണ്ടും കടുവാ ഇറങ്ങി. ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാൻ അടിയന്തര നടപിടി വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം ആനപ്പാറ വെട്ട് കല്ലാനിക്കൽ കുട്ടപ്പന്റെ അടിനെ കടുവ പിടിച്ചു. മുൻപ് മിക്കവാറും രാത്രിയായിരുന്നു കടുവ വളർത്ത് മൃഗങ്ങളെ അക്രമിക്കാറ്. എന്നാൽ ഇത്തവണ വൈകിട്ട് 4ന് ആളുകൾ
നോക്കിനിൽക്കവെയായിയരുന്നു ആക്രമണം. ആനപ്പാറ മാങ്ങാകൊല്ലിയിലെ സ്വകാര്യ
വ്യക്തിയുടെ സ്ഥലത്ത് മേയാൻ വിട്ട ആടുകളെ കുട്ടപ്പനും മകൾ അശ്വതിയും
ചേർന്ന് തിരികെ കൊണ്ടുവരുന്നതിനിടെയാണ് പിടികൂടിയത്. ആടിനെ കടുവ
പിടിച്ചതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു. ആടുമായി കടുവ സമീപത്തെ
വനത്തിലേക്ക് പോയി. നാട്ടുകാരും വനപാലകരും തിരച്ചിൽ നടത്തിയെങ്കിലുംആടിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താനായില്ല. ദിവസങ്ങൾക്ക് മുൻപ് താേട്ടാപ്പുള്ളി റോസമ്മയുടെ വളർത്ത് നായയെയും കടുവ കൊന്നിരുന്നു. അടുമാരി കോളനി പരിസരത്ത് മുൻപ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
ഇവിടെ കൂട് വച്ചെങ്കിലും കടുവ കുടുങ്ങിയില്ല. തൃശ്ശിലേരിയും പരിസര
പ്രദേശങ്ങളിലും വന്യമൃഗശല്യം രൂക്ഷമായതോടെ നാട്ടുകാർ പ്രതിഷേധം
ഉയർത്തുന്നുണ്ട്. വനപാലകർ പ്രദേശത്ത് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *