പ്രതിസന്ധികളെ മറികടക്കാൻ തുടർ സഹായങ്ങൾ ആവശ്യമാണന്ന് സംരംഭകർ


Ad
പ്രതിസന്ധികളെ മറികടക്കാൻ തുടർ സഹായങ്ങൾ ആവശ്യമാണന്ന് സംരംഭകർ 

രാജ്യത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ സംരംഭകർക്ക് താൽക്കാലിക സഹായങ്ങൾക്കും പാക്കേജുകൾക്കുമൊപ്പം തുടർ സഹായങ്ങളും ആവശ്യമാണെന്ന് അന്താരാഷ്ട്ര എം.എസ്.എം. ഇ ദിനത്തോടനുബന്ധിച്ച് സംരംഭകർക്കായി സംഘടിപ്പിച്ച സംവാദത്തിൽ അഭിപ്രായമുയർന്നു. കേരളത്തിൽ സൂഷ്മ-ചെറുകിട- ഇടത്തരം സംരംഭകരിൽ പകുതിയിലേറെ പേരും കോവിഡ് പ്രതിസന്ധിയിൽ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും മറ്റുള്ളവ നില നിൽപ്പിനായി ഇഴഞ്ഞ് നീങ്ങുകയാണന്നും സംവാദത്തിൽ പങ്കെടുത്തവർ പറഞ്ഞു. നയപരമായ സമീപനങ്ങൾ കൊണ്ടും ആനുകാലികമായ മാറ്റങ്ങളിലൂടെയും കാര്യക്ഷമമായ മാനേജ്മെൻ്റ് സംവിധാനത്തിലൂടെയും ഈ പ്രതിസന്ധികളെ മറികടക്കാമെന്നും കോവിഡാനന്തരം വരാനിരിക്കുന്ന വലിയ അവസരങ്ങൾക്കായി ഒരുങ്ങേണ്ട സമയമാണിതെന്നും സംവാദം നയിച്ച പാലക്കാട് ലീഡ് കോളേജ് ഓഫ് മാനേജ്മെൻറ് ഡയറക്ടറും അന്താരാഷ്ട്ര സംരംഭക പരിശീലകനുമായ ഡോ. തോമസ് ജോർജ് പറഞ്ഞു. എം.എസ്.എം. ഇ. ദിനത്തിൽ സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതികളും രണ്ടാം പിണറായി സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും കേന്ദ്ര സർക്കാരിൻ്റെ വിവിധ എം. എസ്. എം.ഇ. പദ്ധതിയുടെ ഗുണങ്ങളും പരമാവധി സംരംഭകർ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ പ്രതിസന്ധിയിലുള്ള ചെറുകിട സംരംഭകർക്ക് ആവശ്യപ്പെട്ടാൽ ലീഡ് കോളേജ് സൗജന്യ മെൻ്ററിംഗ് നൽകാമെന്ന് അദ്ദേഹം പറഞ്ഞു.പുതിയ സംരംഭകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ലീഡ് കോളേജ് അക്കാദമിക് കാര്യങ്ങളിൽ കാതലായ മാറ്റം വരുത്തിയിട്ടുണ്ട് . ഈ വർഷം പുതിയ സംരംഭം തുടങ്ങാനായി എം.ബി.എ. പഠിക്കുന്നവർക്ക് കോഴ്സ് സൗജന്യമാക്കിയിട്ടുണ്ട്. അവർക്കായി കോളേജിൽ പുതിയ ഇൻകുബേഷൻ സെൻ്റർ ആരംഭിച്ചിട്ടുണ്ടന്നും ഡോ. തോമസ് ജോർജ് പറഞ്ഞു. കേരളത്തിൽ നിന്നും വിദേശത്തു നിന്നുമുള്ള ടൂറിസം ,കർഷികം , വ്യവസായം , സേവന മേഖലകളിൽ നിന്നുള്ള സംരംഭകർ തങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പുതിയ അവസരങ്ങളും ചർച്ച ചെയ്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *