ഡി ലിറ്റിന് ചുവപ്പ് കാര്‍ഡ്, ബുദാപെസ്റ്റില്‍ ഓറഞ്ച് കണ്ണീര്‍; ചെക് റിപ്പബ്ലിക്ക് യൂറോ ക്വാര്‍ട്ടറില്‍


Ad
ബുദാപെസ്റ്റ്: ചെക് റിപ്പബ്ലിക്കിന്റെ ഗോള്‍ മുഖത്ത് കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ നെതര്‍ലന്‍ഡ്‌സ് താരം ഡോണ്യല്‍ മലേന്‍ സുവര്‍ണാവസരം നഷ്ടമാക്കുന്നു. തൊട്ടുപിന്നാലെ അവരുടെ പ്രതിരോധതാരം മത്യാസ് ഡി ലിറ്റ് ചുവപ്പ് കാര്‍ഡുമായി പുറത്തേക്ക്. നിര്‍ഭാഗ്യങ്ങള്‍ വിട്ടൊഴിയാതെ വന്നപ്പോള്‍ ബുദാപെസ്റ്റ് നഗരത്തില്‍ ഒത്തുകൂടിയ അനേകായിരം നെതര്‍ലന്‍ഡ്‌സ് ആരാധകര്‍ക്ക് കണ്ണീരോടെ യൂറോ കപ്പിനോട് വിടപറയേണ്ടി വന്നു. ചെക് താരം 68-ാം മിറ്റില്‍ ആദ്യമായി തോമസ് ഹോള്‍സ് ഡച്ച്‌ വല കുലുക്കിയപ്പോള്‍ 80-ാം മിനിറ്റില്‍ പാട്രിക് ഷിക്ക് അവസാന ആണിയുമടിച്ചു. ക്വാര്‍ട്ടര്‍ കാണാതെ നെതര്‍ലന്‍ഡ്‌സ് പുറത്തേക്ക്. ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെയാണ് ചെക് റിപ്പബ്ലിക്ക് നേരിടുക.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *