March 29, 2024

‘വീട്ടില്‍ ഒരു വിദ്യാലയം’ ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു

0
Img 20210628 Wa0087.jpg
'വീട്ടില്‍ ഒരു വിദ്യാലയം' ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ.) വയനാട് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വീട്ടില്‍ ഒരു വിദ്യാലയം പദ്ധതിയുടെ ജില്ലാതല ശില്‍പ്പശാല സംഘടിപ്പിച്ചു. കെ.എസ്.ടി.എ. സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന വീട്ടില്‍ ഒരു വിദ്യാലയം പദ്ധതിയുടെ ഭാഗമായി 20000 വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ പ0ന സൗകര്യമൊരുക്കും. വയനാട് ജില്ലയില്‍ 1000 വിദ്യാര്‍ത്ഥികളെ ഈ പദ്ധതിയുടെ ഭാഗമാക്കും. ശില്‍പ്പശാലയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് ബിനു മോള്‍ ജോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ ടി.കെ.എ ഷാഫി നിര്‍വ്വഹിച്ചു.വീട്ടില്‍ ഒരു വിദ്യാലയം ദാര്‍ശനിക കാഴ്ച്ചപ്പാട് എന്ന വിഷയത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാന കോർഡിനേറ്റര്‍ ഡോ.സി.രാമകൃഷ്ണന്‍ സംസാരിച്ചു. അഭിവാദ്യം അര്‍പ്പിച്ച് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.ജെ.ബിനേഷ്, വി.എ.ദേവകി എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് ജില്ലാ സെക്രട്ടറി വില്‍സണ്‍ തോമസ് സ്വാഗതവും ജില്ലാ ട്രെഷറര്‍ ടി.രാജന്‍ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *