ഒളിമ്പിക്സ് യോ​ഗ്യത നേടിയ സാജൻ പ്രകാശിന് അഭിനന്ദനവുമായി മോഹൻലാൽ


Ad
ഒളിമ്പിക്സ് യോ​ഗ്യത നേടിയ സാജൻ പ്രകാശിന് അഭിനന്ദനവുമായി മോഹൻലാൽ

ഒളിമ്പിക്‌സ് യോഗ്യത നേടിയ മലയാളി നീന്തൽ താരം സാജൻ പ്രകാശിനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. സാജൻ കേരളീയനാണ് എന്നത് നേട്ടത്തിൽ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാകുന്നുവെന്ന് താരം പറയുന്നു. സാജൻ പ്രകാശിന്റെ ചിത്രത്തിനൊപ്പമാണ് മോഹൻലാൽ ആശംസകൾ നേർന്നിരിക്കുന്നത്. 
‘ഒളിമ്പിക്‌സിൽ എ സ്റ്റാൻഡേർഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനായ സാജൻ പ്രകാശിന് അഭിനന്ദനങ്ങൾ. കേരളത്തിൽ നിന്നുള്ള വ്യക്തിയാണ് താങ്കൾ എന്നത് ഈ നേട്ടത്തിൽ അഭിമാനിക്കാൻ മറ്റൊരു കാരണമാകുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു‘, എന്നാണ് മോഹൻലാൽ കുറിച്ചത്.
200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാവും ടോക്കിയോ ഒളിമ്പിക്സിൽ സജൻ മത്സരിക്കുക. ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് 27കാരനായ സജൻ. റോമിൽ നടന്ന യോ​ഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് സജൻ ഒളിമ്പിക്സിന് നേരിട്ട് യോ​ഗ്യത നേടുന്നവരുടെ എ വിഭാഗത്തിലെത്തിയത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *