June 3, 2026

ഹൃദയപൂർവം തലപ്പുഴ ക്യാംപയിൻ ആരംഭിച്ചു

0
IMG-20210629-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഹൃദയപൂർവം തലപ്പുഴ ക്യാംപയിൻ ആരംഭിച്ചു 
മാനന്തവാടി ∙ ബ്ലോക്ക് പഞ്ചായത്ത് തലപ്പുഴ ഡിവിഷനിൽ 5 വർഷങ്ങളിലായി
നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവർത്തനങ്ങളുമായി ഹൃദയപൂർവം തലപ്പുഴ ക്യാംപയിൻ
തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പരിവാടി ഉദ്ഘാടനം
ചെയ്തു . തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അധ്യക്ഷത വഹിച്ചു.
പദ്ധതിക്ക് തുടക്കം കുറിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് വാളാടിന്റെ
നേതൃത്വത്തിൽ നാനൂറോളം കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ
വിതരണം ചെയ്തു.
ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്ത് അംഗം
മീനാക്ഷി രാമൻ, പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷൻമാരായ ലൈജി തോമസ്, ജോസ്
കൈനിക്കുന്നെൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമതി അധ്യക്ഷ ജോയ്സി ഷാജു, ജോസ്
പാറക്കൽ, ടി.കെ. ഗോപി, ടീ.കെ. പുഷ്പൻ, എം.ജി. ബാബു, സിദ്ദിഖ് മക്കിമല,
മാധവൻ ഇടിക്കര, നിധിൻ തലപ്പുഴ, പി. എസ്. രാജേഷ്, വിജിൻ തലപ്പുഴ എന്നിവർ
പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *