മൊബൈൽ നെറ്റ്‌വർക്കില്ല; റീത്ത് വെച്ച് പ്രതിഷേധം നടത്തി ഡി വൈ എഫ് ഐ


Ad
മൊബൈൽ നെറ്റ്‌വർക്കില്ല;  റീത്ത് വെച്ച് പ്രതിഷേധം നടത്തി ഡി വൈ എഫ് ഐ 
തിരുനെല്ലി : ഏറെകാലമായി മൊബൈൽ നെറ്റ് വർക്കിലെ തകരാറുകാരണം പ്രയാസം അനുഭവിക്കുന്ന തിരുനെല്ലി പനവല്ലി പ്രദേശത്ത് ഓൺലൈൻ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കും നാട്ടുകാർ ഏറെ വലയുന്ന പശ്ചാ ത്തലത്തിൽ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ രംഗത്ത്. പ്രവർത്തനരഹിതമായ മൊബൈൽ ടവറുക ളിൽ റീത്ത് സമർപ്പിച്ചാണ് ഡി.വൈ.എഫ്.ഐ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ.ആർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. തിരുനെല്ലി മേഖല പ്രസിഡന്റ് നിതിൻ കെ.സി, പനവല്ലി യൂണിറ്റ് സെക്രട്ടറി ലാൽജിത്ത്, സുനിൽ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *