July 16, 2026

കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

0
IMG-20210629-WA0013.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

സുൽത്താൻ ബത്തേരി : വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൊല്ലിക്കുറുക്ക് വനമേഖലയിലാണ് ഒന്നര വയസുള്ള കുട്ടിയാനയെ ചരിഞ്ഞ നിലയിൽ ഇന്നലെ കണ്ടെത്തിയത്. എന്നാൽ കാട്ടാനക്കൂട്ടം സമീപത്ത് നിലയുറപ്പിച്ചതിനാൽ ജഢത്തിന് സമീപത്തെത്താൻ വനം വകുപ്പ് അധികൃതർക്ക് സാധിച്ചിരുന്നില്ല. ഇന്ന് രാവിലെയോടെ ആന കൂട്ടം മാറിയതോടെ സ്ഥലത്തെത്തിയ
വനം വകുപ്പ് തുടർ നടപടികൾ സ്വീകരിക്കുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *