വീണ്ടും മദ്യ വേട്ട; വീട്ടിൽ സൂക്ഷിച്ച 5 ലിറ്റർ ചാരയും 125 ലിറ്റർ വാഷും കണ്ടെടുത്തു


Ad
വീണ്ടും മദ്യ വേട്ട; വീട്ടിൽ സൂക്ഷിച്ച 5 ലിറ്റർ ചാരയും 125 ലിറ്റർ വാഷും കണ്ടെടുത്തു
സുൽത്താൻ ബത്തേരി : എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസർ വി.എ ഉമ്മറിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി പാടിച്ചിറ ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിൽ ഊട്ടി കവല- പറോട്ടി കവല റോഡിൽ ഇല്ലിക്കൽ യോഹന്നാൻ (57)  എന്നയാളുടെ വീടിന്റെ ചായ്പ്പിൽ നിന്നും 5 ലിറ്റർ വാറ്റുചാരായവും , 125 ലിറ്റർ വാഷും കണ്ടെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് ഒരു അബ്ക്കാരി കേസ് രജിസ്റ്റർ ചെയ്തു.  റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ അജീഷ് .റ്റി. ബി, സതീഷ് കെ.എസ്, സിവിൽ എക്സൈസ് ഓഫിസർമാരായ മാരായ ജോതിസ് , വിഷ്ണു കെ.കെ, രാജീവൻ കെ .വി, വിനോദ് പി.ആർ , വനിത സിവിൽ എക്സൈസ് ഓഫിസർ പ്രസന്ന. റ്റി.ജി എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *