April 20, 2024

കൊവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി കുറയ്ക്കണം’, പ്രാദേശിക നിയന്ത്രണം മതിയെന്ന് കേന്ദ്രം

0
N2943360629632bb088a9e5c1be57030bf22ba8eb35508c4de5f1b3ecf8ca09572e3ad9a06.jpg
ദില്ലി: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആകാം. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി.

വാക്സീന്‍ സ്റ്റോക്ക് സംബന്ധിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കി. സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്സീന്‍ സംഭരിച്ച്‌ വെക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഓരോ ആഴ്ചയിലെയും ആവശ്യം കണക്കിലെടുത്ത് അതിന്റെ ഇരട്ടി വാക്സീന്‍ പരമാവധി വാങ്ങാം. 50 ബെഡുള്ള ആശുപത്രികള്‍ 3000 വാക്സീന്‍ വരെ നല്‍കാം.50 മുതല്‍ 300 ബെഡുള്ള ആശുപത്രികള്‍ക്ക് 6000 വരെയും, 300 ല്‍ കൂടുതല്‍ ബെഡുള്ള ആശുപത്രികള്‍ക് 10,000 ഡോസ് വാക്സീന്‍ വരെയും വാങ്ങാമെന്നും കേന്ദ്രം അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *