October 13, 2026

മമ്മൂട്ടി വില്ലനായി തെലുങ്കിലേക്ക്; താരപുത്രന്റെ സിനിമയിലൂടെ മെഗാസ്റ്റാര്‍ അമ്പരിപ്പിക്കാന്‍ ഒരുങ്ങുന്നു

0
IMG-20210630-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ചിരുന്നു. 2019 ല്‍ പുറത്തിറങ്ങിയ യാത്ര എന്ന സിനിമയിലൂടെയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ വീണ്ടും തെലുങ്കിലെത്തിയത്. ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ അഭിനയിക്കാന്‍ പോവുകയാണെന്നാണ്. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രമാണിതെന്നാണ് സൂചന.

സുരേന്ദ്രര്‍ റെഡ്ഡിയാണ് സംവിധാനം. അഖില്‍ അക്കിനേനി ഒരു ചാര പ്രവര്‍ത്തകന്റെ റോളിലാണ് ചിത്രത്തിലെത്തുന്നതെന്ന് അറിയുന്നു. മമ്മൂട്ടിയും അഖിലും തമ്മിലുള്ള കോംപിനേഷന്‍ മനോഹരമായിരിക്കുമെന്നാണ് നിര്‍മാതാക്കള്‍ക്ക് പറയാനുള്ളത്. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളും ഏറ്റുമുട്ടലും പ്രേക്ഷകര്‍ക്ക് ഏറെ കാലത്തിന് ശേഷമുള്ള മനോഹരമായ ദൃശ്യ വിസ്മയമായിരിക്കും.ഇന്ത്യയില്‍ നിന്ന് മാത്രമല്ല, വിദേശ രാജ്യങ്ങളിലും സിനിമയുടെ ഷൂട്ടിങ്ങ് ഉണ്ടാവും. അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടുള്ള കഥാപാത്രമായിരിക്കും അഖില്‍ അക്കിനേനിയുടേത്. മമ്മൂട്ടിയുടെ കഥാപാത്രവും അദ്ദേഹം ചില പ്രധാന സീനുകളില്‍ പറയുന്ന ഡയലോഗ് വലിയൊരു പ്രകടനം തന്നെയായിരിക്കും. ഹൈദരാബാദില്‍ നിന്നും ജൂലൈ പന്ത്രണ്ട് മുതല്‍ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.തെലുങ്ക് നടന്‍ നാഗര്‍ജുനയുടെയും നടി അമലയുടെയും രണ്ടാമത്തെ മകനായ അഖില്‍ വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളു. ഏറ്റവുമൊടുവില്‍ ഹലോ എ്‌ന സിനിമയിലൂടെ വലിയ വിജയം നേടിയെടുക്കാന്‍ താരപുത്രന് സാധിച്ചിരുന്നു. കല്യാണി പ്രിയദര്‍ശനായിരുന്നു നായിക.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *