August 6, 2026

താഞ്ഞിലോട് കാട്ടാന ശല്യത്തിന് പരിഹാരമായില്ല; പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

0
IMG-20210630-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
താഞ്ഞിലോട് കാട്ടാന ശല്യത്തിന് പരിഹാരമായില്ല; പരാതിയുമായി നാട്ടുകാര്‍ രംഗത്ത്

മേപ്പാടി:  താഞ്ഞിലോട് കാട്ടാന ശല്യത്തിന് പരിഹാരമായില്ല. കാട്ടാന ശല്യം രൂക്ഷമായതോടെ പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാര്‍. ഇന്നലെ രാത്രിയില്‍ പ്രദേശത്ത് ഇറങ്ങിയ കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. ഭീതിയോടെയാണ് ഇവിടുത്തുകാര്‍ നേരം വെളുപ്പിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും പ്രദേശത്ത് വ്യാപകമായി ആന ഇറങ്ങി ഭീതി പരത്തിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിട്ടും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. കാട്ടാന ശല്യം രൂക്ഷമായതോടെ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ഒപ്പ് ശേഖരണം നടത്തി പഞ്ചായത്തിന് നിവേദനം നല്‍കിയിരുന്നു. ആളുകള്‍ തിങ്ങി താമസിക്കുന്ന പ്രദേശമായതു കൊണ്ട് തന്നെ ജനങ്ങള്‍ ഭീതിയിലാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും വാച്ചറെ നിയമിക്കണമെന്നുമാണ് ആവശ്യമുയരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *