August 7, 2026

പയ്യന്നൂരില്‍ യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവിന്‍റെ പീഡനം കാരണമെന്ന് ബന്ധുക്കള്‍, കസ്റ്റഡിയിലെടുക്കാതെ പൊലീസ്

0
n294336064513ef94d5e24740d781be118a23f6cabcc4fd566339b4ffbd5fc41b656f0df2e.jpg
By ന്യൂസ് വയനാട് ബ്യൂറോ
പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതി ആത്മഹത്യ ചെയ്തത് പണത്തിന് വേണ്ടിയുള്ള ഭര്‍ത്താവിന്‍റെ പീഡനം സഹിക്കാന്‍ പറ്റാതെയെന്ന് ബന്ധുക്കള്‍. രാമന്തളി സ്വദേശിനിയായ ഷമീല ഭര്‍ത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്. ഒരുമാസം ആകുമ്ബോഴും പ്രതി റഷീദിനെ പിടികൂടാതെ പൊലീസ് അലംഭാവം കാട്ടുകയാണെന്ന് കുടുംബം ആരോപിക്കുന്നു.

ഭര്‍തൃവീട്ടില്‍ ഈ മാസം രണ്ടിനാണ് രാമന്തളി സ്വദേശിനി ഷമീല ആത്മഹത്യ ചെയ്യതത്. ഏഴ് വ‍ര്‍ഷം മുമ്ബാണ് റഷീദും ഷമീലയും വിവാഹിതരായത്. രണ്ട് കുഞ്ഞുങ്ങളുമുണ്ട്. ആദ്യത്തെ കുറച്ച്‌ വര്‍ഷം സന്തോഷത്തോടെ കഴിഞ്ഞു, പിന്നീടാണ് പ്രശ്നങ്ങളുടെ തുടക്കം. പ്ലസ് ടൂ വരെ പഠിച്ച ഷമീല ആരോടും ഭ‍ര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞിരുന്നില്ലഗള്‍ഫില്‍ ജോലി ഉണ്ടായിരുന്ന റഷീദ് കഴിഞ്ഞ വര്‍ഷമാണ് നാട്ടിലെത്തിയത്. അസ്വാഭിക മരണത്തിന് പയ്യന്നൂര്‍ പൊലീസ് കേസെടുത്തെങ്കിലും റഷീദിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ബന്ധുവീട്ടില്‍ കഴിയുന്ന റഷീദ് ആരോപണങ്ങള്‍ നിഷേധിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *