May 14, 2026

സ്വര്‍ണ്ണമെത്തിച്ചത് അര്‍ജുന് നല്‍കാന്‍, ഫോണില്‍ വിളിച്ചത് 25 ലെറെ തവണ’, ഇടനിലക്കാരന്‍ ഷെഫീഖിന്റെ മൊഴി

0
n294341486472e0354169eb4e890dbfa450009a3935d110dfa449de95c966546282958abd8.jpg
By ന്യൂസ് വയനാട് ബ്യൂറോ
തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. സ്വര്‍ണ്ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് നല്‍കാനാണെന്ന് വിദേശത്ത് നിന്നും സ്വര്‍ണവുമായി കരിപ്പൂരിലെത്തിയ ഇടനിലനിരക്കാന്‍ മുഹമ്മദ് ഷെഫീഖിന്റെ വെളിപ്പെടുത്തല്‍. ദുബായില്‍ നിന്നും സ്വര്‍ണം കൈമാറിയവര്‍ അര്‍ജുന്‍ വരും എന്നാണ് തന്നെ അറിയിച്ചത്. സ്വര്‍ണ്ണവുമായി വരുന്ന ദിവസം അര്‍ജുന്‍ 25ലധികം തവണ തന്നെ വിളിച്ചിരുന്നു. കൂടുതല്‍ തവണയും വാട്സ്‌ആപ് കോളുകള്‍ ആയിരുന്നുവെന്നുമാണ് ഷെഫീഖിന്റെ മൊഴി. ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങള്‍ മുഹമ്മദ് ഷെഫിഖ് വെളിപ്പെടുത്തിയത്.

എന്നാല്‍ താന്‍ സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നിട്ടില്ലെന്ന നിലപാടിലാണ് അര്‍ജുന്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *