March 29, 2024

വീട്ടിലൊരു വിദ്യാലയം; ജില്ലാതല ഉദ്ഘാടനം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

0
Img 20210702 Wa0037.jpg
വീട്ടിലൊരു വിദ്യാലയം; ജില്ലാതല ഉദ്ഘാടനം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

കൽപ്പറ്റ: സംസ്ഥാനത്തെ മുഴുവൻ നിർദ്ധനരായ വിദ്യാർത്ഥികൾക്കും സൗകര്യപ്രദവും സുഗമവുമായ രീതിയിൽ പഠനം തുടരുന്നതിനായി സ്വന്തം വീടുകളിൽ വിദ്യാലയാന്തരീക്ഷം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കെ.എസ് ടി.എ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വീട്ടിൽ ഒരു വിദ്യാലയം പരിപാടിയുടെ ഭാഗമായുള്ള പഠനോപകരണ വിതരണത്തിന്റെ വയനാട് ജില്ലാ ഉദ്ഘാടനം കേരള ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ: പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. വയനാട് ജില്ലയിലെ ആയിരം കുട്ടികൾക്ക് ടാബ്ലെറ്റ് മൊബൈൽ ഫോൺ പാഠപുസ്തകങ്ങൾ നോട്ടുപുസ്തകങ്ങൾ എന്നിങ്ങനെ വിവിധ പഠനോപകരണങ്ങൾ ലഭ്യമാക്കി കൊണ്ട് ഓൺലൈൻ പഠന സൗകര്യവും ഒരുക്കി കൊടുക്കുന്നതിന് വേണ്ടിയാണ് വീട്ടിൽ വീട്ടിൽ ഒരു വിദ്യാലയം എന്ന പദ്ധതി കെ എസ് ടി എ ഏറ്റെടുത്തു നടപ്പിലാക്കി വരുന്നത്. കുട്ടികളുടെ വീട്ടിൽ വിദ്യാലയ അന്തരീക്ഷം ഉറപ്പുവരുത്തുക ,പഠന തുടർച്ച ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വീട്ടിൽ ഒരു വിദ്യാലയം പരിപാടി നടപ്പാക്കി വരുന്നത് . വൈത്തിരി ഉപജില്ലയിലെ കൽപ്പറ്റ ജി വി എച്ച് എസ് എസ് ലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ അവന്തികയ്ക്കും സഹോദരൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷയ എന്നിവർക്കും ടാബ്‌ലറ്റ് നൽകിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത് .
ഈ പരിപാടിയിൽ കെ എസ് ടി എ ജില്ലാ ട്രഷറർ ടി.രാജൻ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ഡയറക്ടർ പി. ഗഗാറിൻ കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി ജെ ബിനേഷ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോബി സൺ ജെയിംസ് ബാലസംഘം ജില്ലാ സെക്രട്ടറി ആര്യ രാജൻ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു 
കെ എസ് ടി എ ജില്ലാ കമ്മിറ്റി അംഗങ്ങളായ അനൂപ് എം പി, പി.ടി. സജീവൻ , വിശാല എം.എസ് എന്നിവർ പങ്കെടുത്തു. കെ എസ് ടി എ സെക്രട്ടറി വിൽസൺ തോമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. ടി. വിനോദൻ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *