ഫോൺ ലൈബ്രറിയുമായി മേപ്പാടി കോട്ടനാട് ഗവ. യു പി സ്കൂൾ


Ad
ഫോൺ ലൈബ്രറിയുമായി മേപ്പാടി കോട്ടനാട് ഗവ. യു പി സ്കൂൾ 

മേപ്പാടി: ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് ഫോൺ കൈമാറുന്നതിനായാണ് സ്കൂളിൽ ഫോൺ ലൈബ്രറി ഒരുക്കിയത്. 
തുടർച്ചയായ രണ്ടാം അധ്യായന വർഷവും പഠനം ഓൺ ലൈനായതോടെയാണ് സ്കൂളിലെ അധ്യാപകർ ചേർന്ന് ഫോൺ ലൈബ്രറി എന്ന ആശയത്തിന് രൂപം നൽകിയത്. സർവ്വേ നടത്തിയപ്പോൾ നൂറോളം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമില്ലെന്ന് കണ്ടത്തി. തുടർന്ന് അധ്യാപകർ തന്നെ ഫോൺ ലൈബ്രറിയിലേക്ക് ഫോണുകൾ സമാഹരിക്കാൻ രംഗത്തിറങ്ങി. 
ആദ്യ ഒരാഴ്ചക്കുള്ളിൽ തന്നെ ലൈബ്രറിയിലേക്ക് 35 ഫോണുകൾ ലഭിച്ചു. അധ്യാപകർ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഫോൺ സമാഹരിച്ചത്. ഫോൺ വാങ്ങുന്നതിനുള്ള ഒരു വിഹിതം അധ്യാപകർ ചെലവഴിച്ചിരുന്നു. പഠനാവശ്യത്തിന് ഫോണുകൾ കുട്ടികൾക്ക് നൽകിയ ശേഷം തിരികെ വാങ്ങി ലൈബ്രറിയിൽ സൂക്ഷിക്കുന്നതാണ് പദ്ധതി.
ഫോൺ ലൈബ്രറിയുടെ ഉദ്ഘാടനം ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു.
കോട്ടനാട് സ്കൂൾ ആവിഷ്കരിച്ച ഫോൺ ലൈബ്രറി മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിൽ ആദ്യമായാണ് ഇത്തരമൊരു ലൈബ്രറി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ് അധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ രാധാ രാമസ്വാമി, പ്രധാനധ്യാപിക ടി ടി ശോഭന, പി ടി എ പ്രസിഡന്റ് പി ഷറഫുദ്ദീൻ, എസ് എം സി ചെയർമാൻ സുരേഷ് ബാബു, എം പി ടി എ പ്രസിഡന്റ് റഹ്മത്ത്, സ്റ്റാഫ് സെക്രട്ടറി പ്രവീൺ ദാസ് തുടങ്ങിയവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *