April 25, 2026

102000 രൂപയും ചീട്ടുകളി സംഘവും പോലീസ് പിടിയിൽ

0
IMG-20210703-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
102000 രൂപയും ചീട്ടുകളി സംഘവും  പോലീസ് പിടിയിൽ 
വെള്ളമുണ്ട : തരുവണയിൽ  കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ചീട്ട് കളിക്കുകയായിരുന്നു   യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. നൗഷാദ് (38), മജീദ് (38 ), ഫൈസല്‍ (45 ), ഉസ്മാന്‍ (45), ഇസ്ഹാഖ് (34 വയസ്സ്) എന്നിവരെയാണ്   വെള്ളമുണ്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ഷൈനിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ റോയ്‌സന്‍ ജോസഫ്, ജിമ്മി ജോര്‍ജ്ജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു.കെ., ജിജേഷ് ജോര്‍ജ്ജ്, വിപിന്‍ വി.കെ., ലാല്‍ കൃഷ്ണ എന്നിവര്‍ അടങ്ങുന്ന സംഘം തരുവണയില്‍ നിന്നും പിടികൂടിയത് . പ്രതികളില്‍ നിന്നും  ഒരു ലക്ഷത്തി രണ്ടായിരം രൂപ പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ വെള്ളമുണ്ട പോലീസ് കേസെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *