March 29, 2024

വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജൂലൈ ആറിന് സംസ്ഥാന വ്യാപകമായി പണിമുടക്കും ധർണയും

0
Img 20210703 Wa0017.jpg
വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജൂലൈ ആറിന് സംസ്ഥാന വ്യാപകമായി  പണിമുടക്കും ധർണയും

കൽപ്പറ്റ: കോവിഡിൻ്റെ മറവിൽ വ്യാപാരികളെ നിരന്തരം പീഡിപ്പിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെയും
മുഴുവൻ ദിവസങ്ങളിലും സമയബന്ധിതമായി എല്ലാ മേഖലയിലെ വ്യാപാരികളെയും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ജനതിരക്ക് കുറക്കുകയാണ് ലക്ഷ്യമെങ്കിൽ എല്ലാ ദിവസവും പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ജൂലൈ ആറിന് നടത്തുന്ന പണിമുടക്കും ധർണയും വിജയിപ്പിക്കാൻ വയനാട് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഹോട്ടലുകൾ, റസ്റ്റാറൻ്റുകൾ എന്നിവിടങ്ങളിൽ ഭക്ഷണം ഇരുത്തി കൊടുക്കാൻ അനുവദിക്കുക, ടി പി ആർ കാറ്റഗറി പ്രകാരം തദ്ദേശ സ്വയംഭരണ മേഖലകളിൽ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്ന അശാസ്ത്രീയ നടപടി അവസാനിപ്പിക്കുക,
ചെറുകിട വ്യാപാരികളെ അടച്ച് പൂട്ടിച്ച് വീട്ടിലിരുത്തി ഓൺലൈൻ കുത്തകകൾക്ക് എല്ലാ ദിവസവും പ്രവർത്തിക്കാൻ അനുമതി നൽകിയ നടപടി പുനപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കും ധർണയും. കലക്ട്രേറ്റിന് മുമ്പിലും ജില്ലയിലെ എല്ലാ യൂനിറ്റുകളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് ധർണ സമരം നടത്തും. ജില്ലാ പ്രസിഡൻ്റ് കെ.കെ വാസുദേവൻ അധ്യക്ഷത വഹിച്ചു, ഒ വി വർഗീസ്, ഇ ഹൈദ്രു, കെ ഉസ്മാൻ കെ.ടി ഇസ്മായിൽ, കെ.നൗഷാദ്, ജോജിൻ ടി ജോയ് സി രവീന്ദ്രൻ മത്തായി ആതിര, ഡോ മാത്യു തോമസ്, എം.വി സുരേന്ദ്രൻ, പി വി മഹേഷ്, അഷ്റഫ് കൊട്ടാരം, ഇ ടി ബാബു, തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *