April 26, 2024

ലോക്ക്ഡൗണിന്റെ മറവിൽ വേട്ടക്കാർ കാട് കയറുന്നു

0
Img 20210703 Wa0018.jpg
ലോക്ക്ഡൗണിന്റെ മറവിൽ വേട്ടക്കാർ കാട് കയറുന്നു
റിപ്പോർട്ട് – അഖില ഷാജി

മാനന്തവാടി : ലോക്ക്ഡൗൺ

മറവിൽ നിരവധി വേട്ടകളാണ് ദിനംപ്രതി ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. വയനാടിന്ന് ലഹരിമാഫിയയുടെ താവളമായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യാജമദ്യത്തിന്റെയും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും കടത്തലും വിൽപ്പനയും തടയുന്നതിന് പരിശോധന കർശനമാക്കിയിട്ടുണ്ടെങ്കിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ നിന്നും പിടികൂടുന്ന ലഹരിവസ്തുക്കളുടെ തോത് വർദ്ധിക്കുകയാണ്. ഇപ്പോഴിതാ ലോക്ക്ഡൗണിന്റെ മറവിൽ വൻ മൃഗവേട്ടയും ആരംഭിച്ചിരിക്കുകയാണ് വൈത്തിരി താലൂക്കിൽപ്പെടുന്ന തലക്കൽ ചന്തു സ്മാരക ഉഴിച്ചിൽ കേന്ദ്രത്തിന്റെ മറവിലാണ് മൃഗവേട്ട നടത്തുന്നതും.15 കിലോ മല മാൻ ഇറച്ചി സഹിതമാണ് രണ്ടുപേരെ പിടി കൂടിയതും. കോവിഡ് കാലമായിട്ടും ലോക്ക് ഡൗണിന്റെ മറവിൽ വയനാട്ടിൽ ഇന്ന് ലഹരിയുടെ ഉപയോഗവും മറ്റ് വേട്ടകളും സജീവമാണ്. കർണാടകയിൽ നിന്നും വയനാട്ടിലേക്ക് വരുന്ന പച്ചക്കറി വണ്ടികളിലാണ് ലക്ഷങ്ങൾ വില മതിക്കുന്ന ലഹരിവസ്തുക്കൾ കടത്തുന്നതും. കോവിഡിനെ തുടർന്ന് അന്തർസംസഥാന യാത്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ സ്വകാര്യ ബസ് സർവീസ് വഴിയുള്ള കടത്തൽ കുറക്കാൻ സാധ്യമായിട്ടുണ്ട്, പുള്ളിമാനിനെ വേട്ടയാടി കൊന്നവരെയും വനം വകുപ്പിന് പിടികൂടാൻ സാധ്യമായിട്ടുണ്ട്. പാകം ചെയ്ത ഇറച്ചിയും പച്ചഇറച്ചിയുമാണ് വനംവകുപ്പ് പിടിച്ചെടുത്തതും, പുള്ളി മാനിന്റെ തലയും തൊലിയുമെല്ലാം ചാക്കിലാക്കിയ നിലയിലായിരുന്നു ലഭിച്ചത്. വയനാടിന്ന് ലഹരിവസ്തുക്കളുടെയും വേട്ടയാലടിന്റെയും കേന്ദ്രമായി കഴിഞ്ഞു എന്നതാണ് യാഥാർഥ്യം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *