മെഡി കോർണർ പദ്ധതി ഉൽഘാടനം ചെയ്തു


Ad
മെഡി കോർണർ പദ്ധതി ഉൽഘാടനം ചെയ്തു
എടവക:എടവക ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ അഹമ്മദ് കുട്ടി ബ്രാൻ നടപ്പിലാക്കുന്ന മെഡി കോർണർ പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റർ ഉൽഘാടനം ചെയ്തു.വാർഡിലെ 10 മേഖലകളിൽ മെഡി കോർണറുകൾ സജ്ജീകരിച്ച് വാർഡിലെ ജനങ്ങൾക്ക് പ്രമേഹം,രക്ത സമ്മർദ്ദം തുടങ്ങിയ ജീവിത ശൈലി രോഗങ്ങൾ പരിശോധിക്കാനുള്ള സൗകര്യമൊരുക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പദ്ധതിയിലേക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വിവിധ വ്യക്തികളും സംഘടനകളും ചടങ്ങിൽ വെച്ച് കൈമാറി.ബ്രാൻ അലി അധ്യക്ഷത വഹിച്ചു.അഹമ്മദ് കുട്ടി ബ്രാൻ,കെ.ടി അഷ്‌റഫ്,അസ്ഹറുദ്ധീൻ കല്ലായി,ബ്രാൻ ഇബ്രാഹിം,റിയാസ്.ബി,സുനീർ ബ്രാൻ,സി.എച്ച് ഇബ്രാഹിം പാലമുക്ക് ,സാബിത്ത് തോക്കൻ,ഹാരിസ് തങ്ങൾ,സി.എച്ച് ഇബ്രാഹിം പള്ളിക്കൽ ,ഷുഹൈബ്,ഇജാസ്,അയ്യൂബ്,റാഫി,ബാസിത്ത് എന്നിവർ സംബന്ധിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *