May 14, 2026

മന്ത്രി സ്ഥലം സന്ദർശിക്കാത്തത് എം.എൽ. എ യുടെ പിടിപ്പ്കേട് ,ജനങ്ങളോട് എം.എൽ.എ മാപ്പ് പറയണം ; യുഡിഫ്

0
IMG-20210704-WA0002.jpg
By ന്യൂസ് വയനാട് ബ്യൂറോ
മന്ത്രി സ്ഥലം സന്ദർശിക്കാത്തത്  എം.എൽ. എ യുടെ പിടിപ്പ്കേട് ,ജനങ്ങളോട് എം.എൽ.എ മാപ്പ് പറയണം ; യുഡിഫ് 
മാനന്തവാടി:  മാനന്തവാടി – കൈതക്കൾ റോഡ്  നിർമാണം മൂന്നു വർഷമായി പൂർത്തിയാക്കാത്ത സാഹചര്യത്തിൽ  ജില്ലയിൽ എത്തിയ മന്ത്രി സ്ഥലം സന്ദർശിക്കാൻ അവസരമുണ്ടായിട്ടും പ്രേയോജനപ്പെടുത്താൻ തയ്യാറാകാത്ത മാനന്തവാടി എം. എൽ.എ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് യുഡിഫ് മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി  ആവശ്യപ്പെട്ടു.
നിർമ്മാണം തടസ്സപ്പെട്ട സാഹചത്തിൽ പ്രദേശവാസികൾ ആക്ഷൻ കമ്മിറ്റി രൂപികരിച്ചു പ്രഷോഭം നടത്തിയതിനാലാണ് നിർമാണം കുറെയെങ്കിലും പൂർത്തീകരിക്കാനായത്.കാലാവർഷം ആരംഭിച്ചാൽ കാൽനട യാത്ര പോലും ദുഷ്കരമായ സാഹചര്യത്തിൽ യുഡിഫ് ഭാരവാഹികൾ സ്ഥാലം സന്ദർശിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സദാസമയം നിർമാണം നടക്കുന്ന സ്ഥലതുണ്ടാകണമെന്നു യുഡിഫ് ആവശ്യപ്പെട്ടു.ജനങ്ങളെ ദുരിതത്തിലേക്കു തള്ളിവിടുന്ന സാഹചര്യമുണ്ടായാൽ ശക്തമായ സമരം ആരംഭിക്കും.
യുഡിഫ് ചെയർമാൻ പി വി എസ്സ് മൂസ, ജനറൽ കൺവീനർ ഡെന്നിസൻ കണിയാരം, പി വി ജോർജ്,വി യു ജോയ്, ഷാജി എടത്തട്ടൽ, ജിൻസ് ഫന്റാസി, പി ടി മഷൂദ്, ഷിബു കോയിലേരി,എന്നിവർ സ്ഥലം സന്ദർശിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *