June 4, 2026

വാക്സിനേഷൻ ക്യാമ്പിന് തുടക്കമായി

0
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ത്യന്‍ അക്കാദമി ഓഫ് പീടിയാട്രിക്‌സ്,റോട്ടറി ക്ലബ്ബ് സുത്താന്‍ ബത്തേരി,  വിനായക, വിക്ടറി ഹോസ്പിറ്റലുകളുടെ സഹകരണത്തോടെ  നടത്തുന്ന ത്രിദിന കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കം കുറിച്ചു.  ചൊവ്വാഴ്ച വരെ നീണ്ടു നില്‍ക്കുന്ന  കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ബത്തേരി റോട്ടറി ക്ലബ്ബില്‍ എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് പി പി ബിജു അധ്യക്ഷനായിരുന്നു.ആദ്യഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവര്‍ക്ക് ക്യാമ്പില്‍ പങ്കെടുത്ത് രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഡോ.മധുസൂദനന്‍, ഗീവര്‍ഗീസ് മൂലഞ്ചേരി, ഇ പി  മോഹന്‍ദാസ്, ഇ വി വിനയന്‍, പ്രമോദ്, വി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *