April 25, 2024

സഹായ ഹസ്തവുമായി മാനന്തവാടി സബ് കളക്ടർ

0
Img 20210704 Wa0041.jpg
സഹായ ഹസ്തവുമായി മാനന്തവാടി സബ് കളക്ടർ 
തിരുനെല്ലി : തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടുനായ്ക്ക കോളനികളായ മധ്യപ്പാടി, കാജഗഡി കോളനികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യവും അടിസ്ഥാന ആവശ്യങ്ങളും നിറവേറ്റി മാനന്തവാടി സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ്. ദിവസങ്ങള്‍ക്ക് മുമ്പ് കോളനി സന്ദര്‍ശനവേളയില്‍ കോളനിയിലെ ശോചനീയാവസ്ഥകള്‍ അദ്ദേഹം  നേരിട്ട് ബോധ്യപ്പെടുകയും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കോളനിക്കാര്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സൗകര്യം ഒരുക്കുക, കോളനിക്കാരെ പുനരധിവസിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് കോളനിക്കാര്‍ മുന്നോട്ടുവെച്ചത്. ആദ്യഘട്ടമെന്ന് നിലയില്‍ അദ്ദേഹം ഓണ്‍ലൈന്‍ പഠനത്തിനായി പഠന കേന്ദ്രങ്ങളില്‍ ടിവിയും, മൊബൈല്‍ ഫോണും, നെറ്റ് കവറേജ് ഉള്‍പ്പെടെ ലഭ്യമാക്കി. അദ്ദേഹം കോളനിയില്‍ നേരിട്ടെത്തിയാണ് ടി.വിയും,മൊബൈല്‍ഫോണും, സ്‌പോര്‍ട്‌സ് ഉപകരണങ്ങളും വിതരണം ചെയ്തത്.പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി വിലക്കെടുക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലാണ് സബ് കളക്ടര്‍ പറഞ്ഞു.മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ പ്രമോദ്, കാട്ടിക്കുളം െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നജ്മുദ്ദീന്‍, സി.എസ്.ഡബ്ല്യു ശ്രീജിത്ത്.ഒ, പ്രമോട്ടര്‍ വിജയന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *