വയനാട് സബ് കലക്ടറായി ആർ.ശ്രീലക്ഷ്മി ഐ എ എസ് ചുമതലയേൽക്കും


Ad
വയനാട് സബ് കലക്ടറായി ആർ.ശ്രീലക്ഷ്മി ഐ എ എസ്  ചുമതലയേൽക്കും 
മാനന്തവാടി :വയനാട് സബ് കളക്ടറായി ആര്‍.ശ്രീലക്ഷ്മി ഐ.എ.എസ് ഇന്ന് ചുമതലയേല്‍ക്കും.നിലവിലെ സബ് കളക്ടറായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ സ്ഥലംമാറി പോകുന്ന ഒഴിവിലേക്കാണ് നിയമിതയായത്.  2019 ഐഎഎസ് ബാച്ചില്‍ പുറത്തിറങ്ങിയ ശ്രീലക്ഷ്മി ദേശീയ തലത്തില്‍ 29-ാം റാങ്കും സംസ്ഥാന തലത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയിരുന്നു. ആലുവ കിഴക്കേ കടുങ്ങല്ലൂര്‍ സഹജഗ്രാമം തൈക്കാട്ടില്‍ പ്രസന്നയില്‍ രാമചന്ദ്രന്റേയും കലാദേവിയുടേയും മകളാണ്. ആലുവ നിര്‍മല സ്‌കൂളിലും രാജഗിരിയിലുമായിരുന്നു സ്‌കൂള്‍ പഠനം. ചെന്നൈ സ്‌റ്റെല്ല മേരീസ് കോളജില്‍ നിന്നു ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നു ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *