April 23, 2024

ലോകജന്തുജന്യ രോഗദിനാചരണം: ബോധവല്‍ക്കരണ സിഡി പ്രകാശനം ചെയ്തു

0
Cd.jpeg
ലോകജന്തുജന്യ രോഗദിനാചരണം:

ബോധവല്‍ക്കരണ സിഡി പ്രകാശനം ചെയ്തു
കൽപ്പറ്റ: ലോകജന്തുജന്യ രോഗദിനാചരണത്തിന്റെ ഭാഗമായി പേവിഷ ബാധക്കെതിരെ മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയ ബോധവല്‍ക്കരണ സി.ഡി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പ്രകാശനം ചെയ്തു. പൂര്‍ണ്ണമായും ഗോത്രഭാഷയിലാണ് ശബ്ദസന്ദേശം തയ്യാറാക്കിയത്. ആദിവാസി കോളനികളില്‍ വളര്‍ത്തുനായകള്‍ കൂടുതല്‍ കണ്ടുവരുന്ന സാഹചര്യത്തിലാണ് മാരകമായ ജന്തുജന്യ രോഗമായ പേവിഷ ബാധക്കെതിരെയുളള പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടു ത്താന്‍ ശബ്ദസന്ദേശം തയ്യാറാക്കിയത്. ഇവ കമ്മ്യൂണിറ്റി റേഡിയോ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കും. പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുളള കര്‍മ്മപദ്ധതിയുടെ ഭാഗമായി സെപ്തംബര്‍ മാസത്തില്‍ മൃഗസംരക്ഷണ വകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരളയും സംയുക്തമായി ജില്ലയിലെ മുഴുവന്‍ നായകള്‍ക്കും പേവിഷ ബാധക്കെതിരെയുളള പ്രതിരോധ കുത്തിവെപ്പ് നല്‍കാനുളള രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്.
ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.പി സുനില്‍ കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. എം.കെ. ജയകൃഷ്ണന്‍, ജില്ലാ എപ്പിഡെമോളജിസ്റ്റ് ഡോ. ദിലീപ് ഫല്‍ഗുണന്‍, ലാബ് ഓഫീസര്‍ ഡോ. വി.എച്ച് മുഹമ്മദ് കുട്ടി, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള വയനാട് ജില്ല സെക്രട്ടറി ഡോ.അമല്‍രാജ്, റോഡിയോ മാറ്റൊലി പ്രോഗ്രാം ഡയറക്ടര്‍ ഫാദര്‍ ബിജോയ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *