September 22, 2026

വിദേശമദ്യശാലകള്‍ക്ക് മുന്നില്‍ കാറ്ററിംഗ് അസോസിയേഷന്‍ നില്‍പ് സമരം നടത്തി

0
caterers-asso.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിദേശമദ്യശാലകള്‍ക്ക് മുന്നില്‍ കാറ്ററിംഗ് അസോസിയേഷന്‍ നില്‍പ് സമരം നടത്തി

സുല്‍ത്താന്‍ ബത്തേരി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയന്റെ നേതൃത്വത്തില്‍  വിദേശമദ്യശാലകള്‍ക്ക് മുന്നില്‍ നില്‍പ് സമരം നടത്തി. കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുക, വിവാഹം പൊതുപരിപാടികള്‍ തുടങ്ങിയ ചടങ്ങുകള്‍ക്ക് ഓഡിറ്റോറിയത്തിലെ വലിപ്പത്തിനനുസരിച്ച് പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുക, മേഖലയിലെ തൊഴിലാളി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക, ചെറുകിട വ്യവസായമായി പ്രഖ്യാപിക്കുക, വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി ബിവറേജ് ഔട്ട്‌ലെറ്റ് മുന്‍പില്‍ നടത്തിയ സമരം വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചു. ബത്തേരിയില്‍ ബീവറേജിന് മുന്‍പില്‍ നടത്തിയ സമരം ജില്ലാ പ്രസിഡന്റ് സി എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ സി ജയന്‍, മേഖല പ്രസിഡന്റ് സക്കറിയ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *