April 26, 2024

കോവിഡ് വ്യാപനം തടയുന്നതിന് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കും; ജില്ലാ പോലീസ് മേധാവി

0
Screenshot 20210706 201252 Google.jpg
കോവിഡ് വ്യാപനം തടയുന്നതിന് പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കും; ജില്ലാ പോലീസ് മേധാവി

 

കൽപ്പറ്റ : കോവിഡ് രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കനുസരിച്ച് പുനക്രമീകരിച്ച സി, ഡി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡാേ അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു. സി, ഡി. കാറ്റഗറിയില്‍പ്പെട്ട തദ്ദേശസ്വയം ഭരണ പ്രദേശങ്ങളില്‍ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ അനാവശ്യമായി ഇറങ്ങി നടക്കുന്നവരെയും വാഹനങ്ങളുമായി കറങ്ങി നടക്കുന്നവര്‍ക്കെതിരെയും വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ സത്യവാങ്മൂലം കൈവശം കരുതേണ്ടതാണ്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കനുസരിച്ച് പുനക്രമീകരിച്ച കാറ്റഗറിയില്‍ ജില്ലാ ഭരണകൂടം പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുള്ള കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. അനുവദിച്ച സമയത്തില്‍ കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിക്കുന്നതും, അനുമതിയില്ലാതെ തുറന്ന് പ്രവര്‍ത്തിക്കുന്നതുമായ കടയുടമകള്‍ക്കെതിരെ കടയടപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും, ജില്ലാ പോലീസ് മേധാവി അറിയിച്ചു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *