May 14, 2026

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം.

0
n296009368ff123cca30fe10d6df6f3472bdf485938c67e42c40f40998c2da1ff576a5a992.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങളുടെ പേരില്‍ 219 പേര്‍ക്കെതിരെ കൂടി നടപടിയെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. ഇവരില്‍ 202 പേരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്.

സുരക്ഷിതമായ സമൂഹിക അകലം പാലിക്കാത്തതിന് കഴിഞ്ഞ ദിവസം 14 പേര്‍ നടപടി നേരിട്ടു. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിന് മൂന്നുപേരും പിടിയിലായി. പിടിയിലാവുന്നവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ചെയ്യുന്നത്. ഇതുവരെ ഇത്തരത്തില്‍ ആയിരക്കണക്കിന് പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിച്ച്‌ കഴിഞ്ഞിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *