September 23, 2026

കോവിഡ് മൂന്നാം തരംഗം പ്രതിരോധ പ്രവർത്തങ്ങൾ ആരംഭിച്ചു

0
IMG-20210706-WA0045.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് മൂന്നാം തരംഗം

പ്രതിരോധ പ്രവർത്തങ്ങൾ ആരംഭിച്ചു
പട്ടാണികൂപ്പ്: നാഷണൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തങ്ങൾ ആരംഭിച്ചു. ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ 17, 18വാർഡിലെ ജനപ്രതിനിധികൾക്ക് പൾസ്ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്,തെർമോമീറ്റർ എന്നിവ നൽകി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ്‌ മുനീർ ആച്ചിക്കുളത്തിന്റെ അധ്യക്ഷതയിൽ പനമരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മേഴ്‌സി ബെന്നി ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്‌റ മുനീർ,17 വാർഡ് മെമ്പർ സുധ നടരാജൻ, ലൈബ്രറി സെക്രട്ടറി റോയി കൂട്ടുങ്ങൽ, ജോസ് കുന്നത്ത്, എം സി തങ്കച്ചൻ, ബെന്നി വെങ്ങചേരി,എം എ അസീസ്, ബൈജു ടി ടി എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *