July 15, 2026

കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
കുളിക്കുന്നതിനിടെ യുവതിയുടെ ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ 
കുളിമുറിയില്‍ കുളിക്കുന്നതിനിടെ ദൃശ്യം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്താൻ ശ്രമിച്ച യുവാവിനെ മാനന്തവാടി പോലീസ് അറസ്റ്റ്ചെയ്തു. മാനന്തവാടി പോലീസ്  ഇന്‍സ്‌പെക്ടര്‍ എം.എം അബ്ദുള്‍ കരീം, ഗ്രേഡ് എസ്.ഐ എം.രവീന്ദ്രന്‍, എ.എസ്.ഐ സൈനുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത് .കണിയാരം  മെറ്റിയാരകുന്നേല്‍ ശരണ്‍ പ്രകാശ് (25) ആണ് പിടിയിലായത്.  മാനന്തവാടിയിലെ വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയാണ് യുവതി.ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിക്കുന്നതിനിടയില്‍ കുളിമുറിയുടെ മേല്‍ക്കൂരയിലെ വിടവില്‍ മൊബൈല്‍ ഫോണ്‍ കാണുകയായിരുന്നു. തുടര്‍ന്ന്   യുവതി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ  അന്വേഷണത്തിൽ യുവാവ് പിടിയിലാവുകയായിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്കായി മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ഐ ടി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *