June 4, 2026

അധ്യാപകർ കൂടെയുണ്ട് ; മടുപ്പില്ലാതെ ഓൺലൈൻ പഠന പദ്ധതിക്ക് തുടക്കമായി

0
By ന്യൂസ് വയനാട് ബ്യൂറോ
അധ്യാപകർ കൂടെയുണ്ട് ; മടുപ്പില്ലാതെ ഓൺലൈൻ പഠന പദ്ധതിക്ക് തുടക്കമായി 
പനമരം :എന്റെ വീട്, എന്റെ വിദ്യാലയം, എന്റെ രക്ഷിതാവ്, എന്റെ അധ്യാപകൻ എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ.
ക്ലാസ് ടീച്ചർ നൽകിയ ടൈംടേബിൾ പ്രകാരം കുട്ടി പഠനപ്രവർത്തനങ്ങളിൽ മുഴുകുകയും അധ്യാപകർ വീട്ടിലെത്തി  രക്ഷിതാവിനും   കുട്ടിക്കും  പഠനത്തിൽ പിന്തുണ നൽകുക എന്നതാണ്  ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ കൂടൊത്തുമ്മലിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അഭിനവിന്റെ വീട്ടിലെത്തി പദ്ധതിയുടെ  ഉദ്ഘാടനം  നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗവും പിടിഎ പ്രസിഡന്റുമായ എം.കുഞ്ഞമ്മദ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്,പഞ്ചായത്ത് അംഗങ്ങളായ പി സുനിൽകുമാർ, സി സുരേഷ് ബാബു, ടി.ടി ജെയിംസ് , ടി.കെ സരിത. പ്രധാനാധ്യാപകൻ  വി മോഹനൻ. നോഡൽ ഓഫീസർ വി.ഡി ശ്രീകുമാർ, എം.സി ഷിബു എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *