May 15, 2026

മാലിന്യം തള്ളുന്നതായി പരാതി

0
IMG-20210710-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാലിന്യം തള്ളുന്നതായി പരാതി

ബീനാച്ചി: ബീനാച്ചി എസ്റ്റേറ്റിനോട് ചേര്‍ന്ന് കിടക്കുന്ന അരിവയല്‍ നമ്പീശന്‍കവല ഭാഗങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. നമ്പീശന്‍കവല-പാതിരിപ്പാലം റോഡിലാണ് രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതായി പരാതിയുള്ളത്. റോഡിനിരുവശവും തെരുവപുല്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ തന്നെ എസ്റ്റേറ്റിനകത്തേക്ക് പ്രവേശിക്കാതെ വഴിയരികില്‍ മാലിന്യം നിക്ഷേപിക്കുകയാണ്. തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന മന്തംകൊല്ലിയിലെ മദ്യശാലയിലെത്തുന്നവര്‍ മദ്യകുപ്പികള്‍ വലിച്ചെറിയുന്നതും പതിവാണ്. പ്രദേശത്ത് സി സി ടി വി സ്ഥാപിച്ച്  മാലിന്യം നിക്ഷേപിക്കുന്നതിന് അറുതി വരുത്തണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *