ഉദ്യോഗസ്ഥരുടെ അനാസ്ഥ: ബത്തേരിയിൽ എ.എൽ.എസ് ആബുലൻസ് നടപ്പാക്കിയില്ല.


Ad
ഉദ്യോഗസ്ഥരുടെ അനാസ്ഥ: ബത്തേരിയിൽ എ. എൽ.എസ് ആബുലൻസ് നടപ്പാക്കിയില്ല

സ്വന്തം ലേഖകൻ
സുൽത്താൻ ബത്തേരി : കോവിഡ് രോഗികൾ ഉൾപ്പെടെ നിരവധി പേർക്ക് ആശ്വാസമാകുന്ന എ.എൽ.എസ് (അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ) ആബുലസ് പ്രാവർത്തികമാക്കാത്തത് വിവാദമാകുന്നു. പദ്ധതി നിർവഹിക്കേണ്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.. ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചെങ്കിലും പ്രവർത്തി നടപ്പാക്കാൻ ഉദ്യോഗസ്ഥർ വൈകിക്കുകയാണെന്നാണ് ആക്ഷേപം. കൽപ്പറ്റ മാനന്തവാടി മണ്ഡലങ്ങളിൽ ഇതേ കാലഘട്ടത്തിൽ അനുവദിച്ച തുക ഉപയോഗിച്ച് എ. എൽ.എസ് ആബുലൻസ് സജീകരണം പൂർത്തിയാക്കിയിട്ടുണ്ട്. 
.പ്രവർത്തിയുടെ ഉത്തരവ് പ്രകാരം 2020 ഏപ്രിലിൽ ജില്ലാ മെഡിക്കൽ ഓഫീസറെ നിർവ്വഹണ ഉദ്യോഗസ്ഥനായി നിയമിച്ച് കൊണ്ട് ഭരണാനുമതി ലഭിച്ചിരുന്നങ്കിലും നിർവ്വഹണത്തിന് ജില്ലാ മെഡിക്കൽ ഓഫീസർ തടസം ഉന്നയിച്ചതിനാൽ താലൂക്ക് മെഡിക്കൽ സൂപ്രണ്ടിനെ പിന്നീട് ഉത്തരവ് പ്രകാരം മാറ്റി നിയമിച്ചിരുന്നു. ഉത്തരവ് പ്രകാരം കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ലിമിറ്റഡ് മുഖേന എ എൽ എസ് വെൻ്റിലേറ്റർ ഐ സി യു ആംബുലൻസും ആശുപത്രി ഉപകരണങ്ങളും വാങ്ങുന്നതിനായി ഓർഡർ 
ലഭിച്ചെങ്കിലും ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും അനുബന്ധ സജ്ജീകരണങ്ങൾ ചെയ്ത് തീർക്കാൻ കഴിഞ്ഞിട്ടില്ല.
സമാനമായ രീതിയിൽ കൽപ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിൽ അനുവദിച്ച ആംബുലൻസ് പ്രവർത്തിപൂർത്തീകരിക്കുകയും ചെയ്തു. വെൻ്റിലേറ്റർ ആംബുലൻസ് സൗകര്യമില്ലാത്തതിനാൽ നിരവധി രോഗികൾ മരണപ്പെടുന്ന സാഹചര്യത്തിലാണ് എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ആംബുലൻസും ആശുപത്രി ഉപകരണങ്ങളും വാങ്ങുന്നതിന് തുക അനുവദിച്ചത്. കോവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തിൽ രോഗികൾക്ക് ഉപകാരപ്രദമാകേണ്ട ആംബുലൻസിൻ്റെ ഫയലുകൾ നിയമാനുസരണം നീക്കാതെ മന:പൂർവ്വം കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും എത്രയും പെട്ടന്ന് ആംബുലൻസ് നാടിന് സമർപ്പിക്കുന്നതിന് വേണ്ട നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *