മദ്രസ പഠനം മുടങ്ങുന്നതായി പരാതി
മദ്രസ പഠനം മുടങ്ങുന്നതായി പരാതി
കൽപ്പറ്റ : സ്കൂളിലെ ഓൺലൈൻ അധ്യായന സമയം മദ്രസ പഠനം നടക്കുന്ന സമയത്ത് ക്രമീകരിക്കരുതെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മദ്രസ പഠനം മുടങ്ങുന്ന രീതിയിലേക്ക് ഓൺലൈൻ ക്ലാസുകൾ മാറുന്നുണ്ടെന്നു ആരോപിച്ചു . എന്നാൽ സർക്കാർ നിർദേശമനുസരിച്ച് രാവിലെ 10.30 ന് ആരംഭിക്കേണ്ട പഠനം പല സ്കൂളുകളിലും രാവിലെ 9ന് മുൻപ് തന്നെ തുടങ്ങുകയാണ് ചെയ്യുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും എസ്കെഎസ്എസ്എഫ് അഭിപ്രായപ്പെട്ടു. പരിപാടിയിൽ ജില്ലാ പ്രസിഡന്റ് മുഹിയുദ്ദീൻ കുട്ടി യമാനി അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി അബ്ദുൽ ലത്തീഫ് വാഫി, സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൗക്കത്തലി മൗലവി വെള്ളമുണ്ട, മുസ്തഫ വെണ്ണിയോട്, ഷാജഹാൻ വാഫി എന്നിവർ സംസാരിച്ചു





Leave a Reply