April 26, 2024

കൊറോണോപ്പൂ കാണാൻ തിക്കും തിരക്കും

0
Img 20210712 Wa0034.jpg
കൊറോണോപ്പൂ കാണാൻ തിക്കും തിരക്കും

നടവയൽ: കൊറോണ വൈറസിനെ ഓർമ്മിപ്പിക്കുന്ന കടമ്പു മരം പൂത്തു. മഴ പെയ്തു മണ്ണ് തണുത്ത അതോടെയാണ് കടമ്പിന്റെ പൂക്കാലം ആരംഭിച്ചത്. കോവിഡ് വ്യാപനം കൂടിയ കാലത്ത് ഈ പൂവ് താരമാവുകയാണ്. നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ മുൻപിലെ കടമ്പുമരമാണ് ആദ്യമായി പൂവിട്ടത്. സുഗന്ധം പരത്തിയ നിറയെ പൂക്കൾ ഉള്ള കടമ്പ മരങ്ങൾ കാണികളെ ആകർഷിക്കുകയാണ്.

കൊറോണ പൂവ് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഈ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് പ്രദേശവാസികൾ പോലും ഈ വിചിത്രമായ പൂ കാണുന്നത്. പന്തല് പോലെ മരത്തിൽ തൂങ്ങിക്കിടന്ന പൂമൊട്ടുകൾ മഴ പെയ്തതോടെയാണ് പൂവിട്ടത്. വെള്ള കലർന്ന ഓറഞ്ച് നിറമാണ് പൂക്കൾക്ക്. പന്തിനു മുകളിലുള്ള കുഞ്ഞു പൂക്കൾ തേനീച്ചകളും വണ്ടുകളും പൂമ്പാറ്റകളും ആകർഷിക്കുന്നുണ്ട്. ടെന്നീസ് ബോൾ ആകൃതി ഉള്ളതിനാൽ ടെന്നീസ് ബോൾ ട്രീ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *