June 4, 2026

പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

0
IMG-20210712-WA0042.jpg
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കല്‍പ്പറ്റ: നഗരസഭയുമായി സഹകരിച്ച് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാമിന്റെ ഭാഗമായി 950-കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ വാഹനത്തിലാണ് എല്ലാ കോളനികളിലും കിറ്റ് എത്തിച്ച് കൊടുക്കുന്നത്. കല്‍പ്പറ്റ നഗരസഭ തല ഉദ്ഘാടനം എമിലി – നെടുങ്ങോട് കോളനിയില്‍ വെച്ച് നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വഹിച്ചു. ടൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജംഷിദ് ചെമ്പന്‍ തൊടിക സ്വാഗതം പറഞ്ഞു .വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത അധ്യക്ഷത വഹിച്ചു. അഡ്വ.ടി.ജെ.ഐസക്, സി.കെ.ശിവരാമാന്‍ ,ഒ .സരോജിനി, അഡ്വ.എ.പി.മുസ്തഫ, എസ്.ടി.പ്രൊമോട്ടര്‍ കെ.സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *