ആള്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന് സ്വീകരണവും, നിവേദനവും നല്‍കി


Ad
ആള്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന് സ്വീകരണവും, നിവേദനവും നല്‍കി

മാനന്തവാടി: കെ എച്ച് ആർ എ ഭാരവാഹിയും വ്യവസായിയുമായ മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന് സ്വീകരണവും വയനാട് ജില്ലയിലെ വ്യാപാരികള്‍ നേരിടുന്ന പീഡനങ്ങളും പ്രതിസന്ധിയും ചൂണ്ടിക്കാണിച്ച് നിവേദനവും നല്‍കിആള്‍ കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍വയനാട് ജില്ലാ കമ്മിറ്റി.
അടച്ചിടല്‍ കാലത്തെ വൈദ്യുതി ബില്‍ ലഘൂകരിക്കുക, വാടകയില്‍ ഇളവ് ലഭിക്കാന്‍ ഉടമകളുമായി സര്‍ക്കാര്‍ സംസാരിക്കുക, നിസ്സാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വന്‍ തുക പിഴ ഈടാക്കുന്ന പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നടപടികള്‍ അവസാനിപ്പിക്കുക, പലിശരഹിത വായ്പകള്‍ അനുവദിക്കുക ലോണുകള്‍ക്ക് അടച്ചില്‍ കാലത്തെ പലിശ ഒഴിവാക്കാന്‍ ഇടപെടുക ,50% ആളുകളെ ഇരുത്തി ഭക്ഷണം നല്‍കാന്‍ അനുവദിക്കുക, ടി പി ആറിന്റെ പേരില്‍ മാസങ്ങളോളം അടച്ചിടേണ്ടി വരുന്ന മറ്റ് വ്യാപാരികള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുക തുടങ്ങി നിരവധി കാര്യങ്ങള്‍ നിവേദനമായി നല്‍കി.
കെ എച്ച് ആർ എ സംസ്ഥാന സെക്രട്ടറി പി ആര്‍ ഉണ്ണികൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം അബ്ദുള്‍ ഗഫൂര്‍, വയനാട് ജില്ലാ പ്രസിഡണ്ട് അനീഷ് ബി നായര്‍, ജില്ലാ സെക്രട്ടറി അസ്ലം ബാവ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *