ആരോഗ്യരംഗത്ത് ത്യാഗ മനോഭാവത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരുടെ സംരക്ഷണം ഉറപ്പുവരുത്തണം: പി പി ആലി


Ad
ആരോഗ്യരംഗത്ത് ത്യാഗ മനോഭാവത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരുടെ സംരക്ഷണം ഉറപ്പുവരുത്തണം: പി പി ആലി
കല്‍പ്പറ്റ : ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികള്‍ക്കിടയിലും മഹാമാരികള്‍ക്കിടയിലും ത്യാഗമനോഭാവത്തോടു കൂടി ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാരുടെ കുടുംബത്തിന്റെ ആരോഗ്യ പരിപാലനം വളരെ പരിതാപകരം ആണെന്നും മുഴുവന്‍ ആശാവര്‍ക്കര്‍മാരെയും ഇ എസ് ഐ പദ്ധതിക്കു കീഴില്‍ കൊണ്ടുവന്നു കൊണ്ട് അവരുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തണമെന്നും ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു. കേരള പ്രദേശ് ആശാവര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാനവ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന ഇന്‍ സെന്റീവുകള്‍ ഏകോപിപ്പിച്ച് മിനിമം വേതനം ആയി മുഖ്യമന്ത്രി പ്രഖ്യാപിച്ച 700 രൂപ കണക്കാക്കിയുള്ള വേതനം അവര്‍ക്ക് നല്‍കണമെന്നും പി പി ആലി ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് ഒഴിവുവരുന്ന തസ്തികകളില്‍ 50% ആശാവര്‍ക്കര്‍മാര്‍ക്ക് സംവരണം ചെയ്യുക എന്നുള്ളത് അവര്‍ ഏറ്റവും അര്‍ഹിക്കുന്ന പരിഗണനയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കല്‍പ്പറ്റ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ അജിത അധ്യക്ഷത വഹിച്ചു. കെ കെ രാജേന്ദ്രന്‍,ശ്രീദേവി ബാബു, ആയിഷ പള്ളിയാല്‍, രാജാറാണി, റീന തങ്കച്ചന്‍, സുമതി, മേരി റീന,പുഷ്പ കെ,തുടങ്ങിയവര്‍ പ്രസംഗിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *