November 5, 2026

കടകള്‍ തുറക്കുന്നതില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധം; വ്യാപാരി വ്യവസായി ഏകോപന സമിതി

0
IMG-20210712-WA0041.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കടകള്‍ തുറക്കുന്നതില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധം; വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട് : വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍. പെരുന്നാള്‍ പ്രമാണിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എം വി ഗോവിന്ദനുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കാമെന്നാണ് അറിയിച്ചത്. എന്നാല്‍ നേതൃത്വത്തിന്റെ അറിവോടെയല്ല ഇന്ന് കോഴിക്കോട് വ്യാപാരികള്‍ പ്രതിഷേധിച്ചത്. മന്ത്രി എം വി ഗോവിന്ദന്റെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *