ആറു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി യുവ തൊഴിലാളി വിഭാഗം


Ad
ആറു വയസുകാരിയെ പീഡിപ്പിച്ചുകൊന്ന സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി യുവ തൊഴിലാളി വിഭാഗം

കൽപ്പറ്റ: ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയായി പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി.യുവ തൊഴിലാളി വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി പി കബീർ ആവിശ്യപ്പെട്ടു. വാളായാർ മുതൽ വണ്ടി പെരിയാർ വരേ നീളുന്ന ക്രൂരമായ പീഡന കേസുകളിൽ പ്രതികൾ മുഴുവനായും ഭരണകക്ഷിയുമായി അടുത്ത് ബന്ധമുള്ളവർ തന്നെ. അത് കൊണ്ട് തന്നെ കേസുകൾ തേഞ്ഞ് മാഞ്ഞ് പോകുന്നു. പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം സർക്കാർ തന്നെ ഒരുക്കി കൊടുക്കുന്നു. കിരാതവും ക്രൂരവും പൈശാചികവുമായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റ പുൽപ്പാറ എസ്റ്റേറ്റ് ഓഫീസിനു മുമ്പിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് അദേഹം ആവശ്യപ്പെട്ടു യോഗത്തിൽ ഐ എൻ ടി യു സി യുവ തൊഴിലാളി വിഭാഗം വയനാട് ജില്ലാ പ്രസിഡണ്ട് സാലി റാട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു , ഗൗതം ഗോകുൽദാസ്, വി നൗഷാദ് ,ജീൻസൺ, അനൂപ്, ബാവ റാഷി, മുനീർ, നാസർ അമ്പാളി, എന്നിവർ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *